Kerala

നിപ: സമ്പർക്ക പട്ടികയിലെ 13 പേരുടെ ഫലം നെഗറ്റീവ്; ഹൈ റിസ്‌ക് പട്ടികയിൽ 26 പേർ

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ള 13 പേരുടെ സാമ്പിൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 175 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 26 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗലക്ഷണമുള്ള മുഴുവനാളുകളുടെയും സാമ്പിളുകൾ പരിശോധിക്കും

രോഗവ്യാപനത്തിന് സാധ്യത കുറവാണ്. മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. കർണാടക സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

The post നിപ: സമ്പർക്ക പട്ടികയിലെ 13 പേരുടെ ഫലം നെഗറ്റീവ്; ഹൈ റിസ്‌ക് പട്ടികയിൽ 26 പേർ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button