Kerala

ഷഹബാസ് വധം: കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിനായി ഇന്ന് പുറത്തിറങ്ങും

താമരശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശന നടപടികൾക്കായി ഇന്ന് പുറത്തിറങ്ങും. വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഫോമിൽ കഴിയുന്ന വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം.

ഇതിൽ മൂന്നു കുട്ടികൾക്ക് അലോട്ട്‌മെന്റ് ലഭിച്ചത് താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലാണ്. പോലീസ് സംരക്ഷണത്തോടെ ആയിരിക്കും കുട്ടികൾ സ്‌കൂളിലെത്തുക. അതേസമയം കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു.

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് പ്ലസ്വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. ഇതിനായി വിദ്യാർഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്സർവേഷൻ ഹോം സുപ്രണ്ടിന് നിർദേശം നൽകിയിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button