Kerala

ബക്രീദ്; സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6 വെള്ളി)അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അവധി പ്രൊഫഷനൽ കോളേജുകൾക്കും ബാധകമാണ്.

സർക്കാരിൻ്റെ ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. പെരുന്നാൾ ശനിയാഴ്ചയായ പശ്ചാത്തലത്തിലാണ് മാറ്റം.നേരത്തെ വെള്ളിയാഴ്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. രണ്ട് ദിവസം അവധി വേണമെന്ന് ചില മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചിരുന്നില്ല.

ശനിയാഴ്ച അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, കെഎസ് യു, എസ്കെഎസ്എസ്എഫ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയായ ഐഎന്‍എല്ലും അവധി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button