Kerala

ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ; പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ആശംസകൾ കൈമാറിയും പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തും ബലി പെരുന്നാളിനെ വിശ്വാസികൾ വരവേറ്റ് കഴിഞ്ഞു. പള്ളികളിലും ഈദ് ഗാഹുകളിലുമായിരുന്നു പെരുന്നാൾ നമസ്‌കാരം

മഴ ആശങ്കയുള്ളതിനാൽ ചിലയിടങ്ങളിൽ ഈദ് ഗാഹുകൾ ഒഴിവാക്കി. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈദ് നമസ്‌കാരം നടന്നു. ഏറെ പ്രാർഥനകൾക്ക് ശേഷം ജനിച്ച ഇസ്മായിൽ എന്ന മകനെ ഇബ്രഹിം നബി ദൈവ കൽപ്പന അനുസരിച്ച് ബലി നൽകാൻ തീരുമാനിച്ചതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരം വെക്കാനില്ലാത്ത സമർപ്പണമാണ് ബലി പെരുന്നാൾ. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button