യുക്രൈനിൽ വ്യാപക ആക്രമണവുമായി റഷ്യ; ആറ് മരണം, 80ലേറെ പേർക്ക് പരുക്ക്

യുക്രൈനിൽ വ്യാപക ആക്രമണം നടത്തി റഷ്യ. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് യുക്രൈനിൽ ഉടനീളം ആക്രമണം നടത്തിയതായാണ് വിവരം. യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യൻ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യുക്രൈൻ അടുത്തിടെ നടത്തിയ ഓപറേഷൻ സ്പൈഡർ വെബ് ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായാണ് റഷ്യൻ ആക്രമണം. 80ലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു
ലോകത്തെ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നില്ല. ഇത് പുടിൻ ചൂഷണം ചെയ്യുകയാണെന്നും സെലൻസ്കി ആരോപിച്ചു. റഷ്യൻ ആക്രമണത്തിൽ മൂന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥരടക്കം ആറ് പേർ കൊല്ലപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
The post യുക്രൈനിൽ വ്യാപക ആക്രമണവുമായി റഷ്യ; ആറ് മരണം, 80ലേറെ പേർക്ക് പരുക്ക് appeared first on Metro Journal Online.