Kerala
കോഴിക്കോട് കൊളങ്ങരപ്പീടികയിൽ തീപിടിത്തം; പേപ്പർ അവശിഷ്ടം സൂക്ഷിച്ച കട കത്തിനശിച്ചു

കോഴിക്കോട് കൊളങ്ങരപ്പീടികയിൽ തീപിടിത്തം. പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്കാണ് തീപിടിച്ചത്. ഇക്കോ പേപ്പേഴ്‌സ് ആൻഡ് സ്‌ക്രാപ് എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്.
ഷെഡ് പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും സാരമായ കേടുപാടുണ്ടായി. ഇന്ന് പുലർച്ചെ 1.20നാണ് തീപിടിത്തമുണ്ടായത്.
മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
The post കോഴിക്കോട് കൊളങ്ങരപ്പീടികയിൽ തീപിടിത്തം; പേപ്പർ അവശിഷ്ടം സൂക്ഷിച്ച കട കത്തിനശിച്ചു appeared first on Metro Journal Online.