Kerala
തെന്നല ബാലകൃഷ്ണപിള്ളക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ളക്ക് വിട നൽകി രാഷ്ട്രീയ കേരളം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ തെന്നല ബാലകൃഷ്ണപിള്ളക്ക് അന്തിമോപചാരം അർപ്പിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്
ഗോവ ഗവർണർപിഎസ് ശ്രീധരൻ പിള്ളയും തെന്നലക്ക് അന്തിമോപചാരം അർപ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നലയെന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.
The post തെന്നല ബാലകൃഷ്ണപിള്ളക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു appeared first on Metro Journal Online.



