Kerala
സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് കെജെ മോഹനന്റെ മകൾ നിത്യ മോഹനനാണ് മരിച്ചത്. ഇന്നലെ സിസേറിയനിലൂടെയാണ് ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്.
പിന്നീട് രക്തസ്രാവം നിൽക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചു. മൂന്ന് മണിയോടെ ഹൃദയത്തിന് തകരാറുണ്ടെന്ന് പറയുകയും നിത്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
എന്നാൽ വീട്ടുകാരെ കാണില്ലെന്നും മറ്റ് ആശുപത്രികളിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. വൈകുന്നേരം ആറ് മണിയോടെ നിത്യ മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
The post സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, പ്രസവത്തെ തുടർന്ന് യുവതി മരിച്ചു appeared first on Metro Journal Online.