Kerala
പത്തനംതിട്ട കൂടലിൽ സ്‌കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട കൂടൽ സർക്കാർ സ്‌കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി(52)യാണ് മരിച്ചത്.
അപകീർത്തി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രധാന അധ്യാപക പരാതി നൽകിയിരുന്നു. പോലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് ബെജിയെ മരിച്ച നിലയിൽ കണ്ടത്
വ്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വീടിന് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
The post പത്തനംതിട്ട കൂടലിൽ സ്‌കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.