Kerala

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നമ്പ്യാടന്‍ വീട്ടില്‍ വിജയന്‍ മകന്‍ വിനീഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും.

അപകടം ഫെന്‍സിങിന് വൈദ്യുതി എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്നാണ് പൊലീസ് എഫ്‌ഐആര്‍. മറ്റുള്ളവര്‍ക്കു അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. BNS 105 വകുപ്പ് പ്രകാരമാണ് കേസ്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് എഫ്‌ഐആര്‍. അനന്തുവിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സുരേഷിനും ഷോക്കേറ്റു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജേഷ്ഠന്റെ മകനാണ് സുരേഷ്.

അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം മഞ്ചേരിയിലേക്ക് മാറ്റി. അനന്തുവിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. വയറിലും മുറിവേറ്റ പാടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button