Kerala

അനന്ദു ഷോക്കേറ്റു പിടയുമ്പോൾ പ്രതി സമീപം; രക്ഷിക്കാതെ വീട്ടിലേക്ക് വിളിച്ച് പണവും വസ്ത്രവും എടുക്കാൻ ആവശ്യപ്പെട്ടു

വഴിക്കടവിലെ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കെണിയിൽ നിന്നും അനന്ദു ഷോക്കേറ്റു പിടയുന്ന സമയത്തും പ്രതിയായ കോൺഗ്രസ് പ്രവർത്തകൻ വിനേഷ് സമീപത്തു ഉണ്ടായിരുന്നു. എന്നാൽ കുട്ടിയെ രക്ഷിക്കാൻ ഇയാൾ തയാറായില്ല. കോടതി ഇയാൾ വീട്ടിലേക്ക് വിളിച്ച് പണവും വസ്ത്രവും എടുത്തു വയ്ക്കാൻ പറഞ്ഞെന്നും പിന്നീട് മറ്റു പല കേന്ദ്രങ്ങളിലേക്ക് ഇയാൾ ഫോൺ വിളിച്ചെന്നുമാണ് പോലീസ് നൽകുന്ന സൂചന.

സംഭവം നടന്ന ഉടൻ തന്നെ പൊലീസ് പ്രതിയെ പിടി കൂടിയിരുന്നു. കോൺഗ്രസ് പ്രവർത്തകനായ വിനേഷ് പന്നിയെ വേട്ടയാടി വിൽക്കുന്നയാളാണ്. ഇയാളും കുടുംബവും ഒക്കെ കോൺഗ്രസിൻ്റെ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കാറുണ്ട്.നേരത്തെയും വൈദ്യുതി മോഷ്ടിച്ച് കെണിയൊരുക്കി പന്നിയെ പിടികൂടിയിട്ടുണ്ട്.

അതേസമയം മരിച്ച അനന്ദുവിന്റെ സംസ്കാര ചടങ്ങുകൾ അല്പസമയത്തിനകം ആരംഭിക്കും. വീട്ടിൽ പൊതുദർശനം തുടരുകയാണ്. നാട്ടുകാരും അനന്ദുവിന്റെ സഹപാഠികളും എല്ലാം അവനെ ഒരുനോക്ക് കാണാൻ എത്തിയിട്ടുണ്ട്. കണ്ണ് നിറയാതെ അവിടെ നിന്നും ആർക്കും പോകാൻ കഴിയില്ല.

The post അനന്ദു ഷോക്കേറ്റു പിടയുമ്പോൾ പ്രതി സമീപം; രക്ഷിക്കാതെ വീട്ടിലേക്ക് വിളിച്ച് പണവും വസ്ത്രവും എടുക്കാൻ ആവശ്യപ്പെട്ടു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button