നെഞ്ചുവേദന മൂലം ഭാര‍്യ മരിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു; സംശയം തോന്നിയ പൊലീസ് ചെന്നെത്തിയത് ക്രൂര കൊലപാതകത്തിലേക്ക്

തൃശൂർ: വരന്തരപ്പള്ളിയിൽ ഭാര‍്യയെ ശ്വാസംമുട്ടിച്ച് കൊന്ന ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ കുഞ്ഞുമോനെ (40) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ‍്യ (34) യെയാണ് കുഞ്ഞുമോൻ ശ്വാസംമുട്ടിച്ചത് കൊന്നത്.
നെഞ്ചുവേദന മൂലം മരിച്ചെന്നായിരുന്നു കുഞ്ഞുമോൻ ആദ‍്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാൽ സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റ് നടത്തുന്നതിനിടെ സംശയം തോന്നുകയും കുഞ്ഞുമോനെ ചോദ‍്യം ചെയ്യുകയുമായിരുന്നു.
തുടർന്നാണ് കൊലപാതകമാണെന്ന് വ‍്യക്തമായത്. ദിവ‍്യക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസിൽ ദിവ‍്യയെ പിന്തുടർന്നു.
ജോലി സ്ഥലത്തേക്കുള്ള വഴിമധ‍്യേ ദിവ‍്യ ബസിൽ നിന്നുമിറങ്ങി മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോവുന്നത് കുഞ്ഞുമോൻ കാണുകയും പിന്നീട് ഇതേ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞുമോനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തേക്കും. 11 വയസുള്ള മകനുണ്ട് ദമ്പതികൾക്ക്.
The post നെഞ്ചുവേദന മൂലം ഭാര‍്യ മരിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു; സംശയം തോന്നിയ പൊലീസ് ചെന്നെത്തിയത് ക്രൂര കൊലപാതകത്തിലേക്ക് appeared first on Metro Journal Online.