Kerala

2025-26 അധ്യയന വർഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ; അപാകതകൾക്ക് പ്രധാന അധ്യാപകൻ ഉത്തരവാദി: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് (ഓൺലൈൻ സ്റ്റാഫ് ഫിക്സേഷൻ) നാളെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജൂൺ 10 ചൊവ്വാഴ്ചയാണ് കണക്കെടുപ്പ്. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും അധ്യാപകരും പ്രധാന അധ്യാപകരും കൃത്യമായി രേഖപ്പെടുത്തണം. കണക്കെടുപ്പിൽ എന്തെങ്കിലും തരത്തിലുള്ള അപാകതകൾ കണ്ടെത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അതത് സ്കൂളുകളിലെ പ്രധാന അധ്യാപകനായിരിക്കുമെന്നും മന്ത്രി കർശന നിർദേശം നൽകി.

കുട്ടികളുടെ കണക്ക് അനുസരിച്ച് ആയിരിക്കും തസ്തിക നിര്‍ണയം നടത്തുക. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പ്രൊജക്ട് തയ്യാറാക്കുമെന്നും പ്രത്യേക അസംബ്ലികള്‍ കൂടി ലഹരി വിരുദ്ധ പ്രചാരണത്തിനായി അണിചേരുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള പ്രവേശനം പരാതികള്‍ ഇല്ലാതെയാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി എം ശ്രീ പദ്ധതിയ്ക്ക് കേന്ദ്രം പണം നൽകുന്നില്ല. അതുകൊണ്ട് തന്നെ റസിഡൻഷ്യൽ സ്കൂളുകൾ പ്രതിസന്ധിയിലാണ്. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും നിലവില്‍ വിദ്യാഭ്യാസ വകുപ്പ് കാത്തിരിക്കുകയാണ്. കുട്ടികളുടെ ഭാവിയെ സംബന്ധിച്ച പ്രശ്നമായതിനാലാണ് കാത്തിരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button