Kerala

കെ സുധാകരന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കെ.സുധാകരൻ എന്ന പേരും പ്രൊഫൈൽ ചിത്രവും അജ്ഞാതർ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാൻ ഹാക്കർമാർക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജിൽ കെ സുധാകരൻ എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസർനെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പേജ് ഹാക്ക് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പഴയ പേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്‌സിന്റെ അധികൃതർക്കും അദ്ദേഹം കത്ത് നൽകി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button