മദ്രസ വിദ്യാര്‍ഥിയെ ഇസ്തിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍

കൂത്തുപറമ്പ്: മദ്രസാ വിദ്യാര്‍ഥിയെ ക്രൂരമായി പരുക്കേല്‍പ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈര്‍ അഷ്റഫ് ആണ് അറസ്റ്റില്‍ ആയത്. സംഭവത്തിന് പിന്നാലെ ഉമൈര്‍ ഒളിവില്‍ പോയിരുന്നു. കര്‍ണാടകയിലുള്ള ഉമൈറിനെ പോലീസ് പിടികൂടുകയായിരുന്നു. പഠനത്തില്‍ പിറകിലാണെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ അടിക്കുകയും ഇസ്തിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയുമായിരുന്നുവെന്നാണ് ഉമൈറിനെതിരായ പരാതി.
സെപ്തംബിറായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് വ്യക്തമാകുകയുള്ളൂ. ആരോപണം ശരിയാണെന്ന് വ്യക്തമായാല്‍ ഉമൈറിനെതിരെ ശക്തമായ കോടതി നടപടിയുണ്ടാകും.
The post മദ്രസ വിദ്യാര്‍ഥിയെ ഇസ്തിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍ appeared first on Metro Journal Online.