മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതി ചേർത്ത പോലീസുകാരെ അറസ്റ്റ് ചെയ്തേക്കും

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പോലീസ് ഡ്രൈവർമാരെയും ഉടൻ അറസ്റ്റ് ചെയ്തേക്കും. വിജിലൻസ്, കൺട്രോൾ റൂം ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യും
കേസിലെ പ്രധാന പ്രതി ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. പെൺവാണിഭ കേന്ദ്രത്തിൽ നടന്ന റെയ്ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാരെ കൂടി പ്രതി ചേർത്തത്
രണ്ട് പോലീസുകാരുമായും ബിന്ദു നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. രണ്ട് പേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ സ്ഥിരമായി എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രം നടത്തിപ്പിൽ ഇവർക്ക് പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.
The post മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതി ചേർത്ത പോലീസുകാരെ അറസ്റ്റ് ചെയ്തേക്കും appeared first on Metro Journal Online.