Kerala
അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. കാർ യാത്രികരായ രണ്ട് യുവാക്കൾക്കാണ് പരുക്കേറ്റത്.
അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയിലേക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദസഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
The post അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക് appeared first on Metro Journal Online.