Kerala

വേടന്റെ പാട്ട് സിലിബസിൽ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് വിസിക്ക് പരാതിയുമായി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നൽകിയത്. വേടന്റെ പാട്ടുകൾ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതി.

ലഹരി ഉപയോഗിക്കുന്ന താൻ വരുമുതലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരൺ ദാസ് മുരളിയുടെ പാട്ട് ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് പരാതിയിൽ പറയുന്നു. പുലിപ്പല്ല് കൈവശം വെച്ചതിന് നേരിട്ട നിയമനടപടിയും പരാതിയിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്.

ഭാരതീയ മൂല്യങ്ങളെയും സംസ്‌കാരത്തെയും വെല്ലുവിളിക്കുകയാണ്. വേടന്റെ പാട്ടിന് പകരം മറ്റാരുടെയെങ്കിലും നല്ല രചനകൾ ഉൾപ്പെടുത്തണമെന്നും എകെ അനുരാജ് ആവശ്യപ്പെട്ടു. ബിഎ മലയാളം നാലാം സെമസ്റ്റർ പാഠ്യപുസ്തകത്തിലാണ് വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയത്.

 

The post വേടന്റെ പാട്ട് സിലിബസിൽ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് വിസിക്ക് പരാതിയുമായി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button