Kerala

വ്യാജ ഒപ്പിട്ട് സെക്രട്ടറി 15 ലക്ഷം തട്ടി; ആത്മഹത്യാ കുറിപ്പെഴുതി പാൽ സൊസൈറ്റി പ്രസിഡന്റ് ജീവനൊടുക്കി

പാലക്കാട് പാൽ സൊസൈറ്റി പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തെക്കേപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വികെ പ്രഭാകരനാണ്(70) ആത്മഹത്യ ചെയ്തത്.

ഇന്നലെ വൈകിട്ടാണ് പ്രഭാകരനെ വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടത്. തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്ന് സെക്രട്ടറി പണം തട്ടിയെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

സെക്രട്ടറി ശരത് കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15 ലക്ഷം തട്ടിയെന്നാണ് കുറിപ്പിൽ പറയുന്നത്. സെക്രട്ടറിക്കും രമക്കുമെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. സമഗ്ര അന്വേഷണം വേണമെന്ന് പ്രഭാകരന്റെ കുടുംബം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button