Kerala

നിലമ്പൂരിൽ അവസാനവട്ട പ്രചാരണം: ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം നടക്കാനിരിക്കെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. നേരത്തെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുമായും അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു

കലാശക്കൊട്ടിനില്ലെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മൾ ഉയർത്തിയ വിഷയങ്ങളാണ്. ഈ വിഷയങ്ങൾ മുഴുവൻ വോട്ടർമാരിലേക്ക് എത്തിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്.

സമയം അമൂല്യമായതിനാൽ നാളെ കലാശക്കൊട്ടിന്റെ സമയം കൂടി വീടുകൾ കയറി പ്രചാരണം നടത്തണമെന്നും അൻവർ പ്രവർത്തകരോട് നിർദേശിച്ചിരുന്നു. ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും അൻവർ പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button