പഴയ പ്രണയിനിയോടുള്ള ഓർമപ്പെടുത്തലാണ് എംവി ഗോവിന്ദന്റെ പ്രസ്താവന: വിഡി സതീശൻ

കോൺഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസ് വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലെന്നും സതീശൻ ആരോപിച്ചു
പഴയ സൗഹൃദത്തെ കുറിച്ച് ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഓർക്കാൻ കാരണമെന്താണ്. നമ്മൾ പണ്ട് ഒന്നിച്ചായിരുന്നു എന്ന് പഴയ പ്രണയിനിയോടുള്ള ഓർമപ്പെടുത്തലാണിത്. എംവി ഗോവിന്ദൻ പറഞ്ഞത് എന്ത് ലക്ഷ്യത്തിലാണെന്ന് എല്ലാവർക്കുമറിയാം
ഡൽഹിയിലെ ഏമാൻമാരെ സന്തോഷിപ്പിക്കലാണ് പിണറായിയുടെ ഇപ്പോഴത്തെ പ്രധാന ജോലി. സിപിഎം ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
The post പഴയ പ്രണയിനിയോടുള്ള ഓർമപ്പെടുത്തലാണ് എംവി ഗോവിന്ദന്റെ പ്രസ്താവന: വിഡി സതീശൻ appeared first on Metro Journal Online.