Kerala

പത്തനംതിട്ടയിൽ രണ്ട് കടകൾക്ക് തീപിടിച്ചു; മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശം ഉരുകി നശിച്ചു

പത്തനംതിട്ട തണ്ണിത്തോട് രണ്ട് കടകൾക്ക് തീപിടിച്ചു. ജെ ആൻ ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തമുണ്ടായത്.

രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി നീണ്ട നേരത്ത ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശം തീപിടിത്തത്തിൽ ഉരുകി പോയി.

പോലീസും അപകടസ്ഥലത്ത് എത്തി. കടകൾക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങളില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button