Kerala

ബിജെപിക്ക് രണ്ട് ഭാരതാംബ: ഫ്‌ളക്‌സിൽ കാവിക്കൊടി; ഫേസ്ബുക്ക് പോസ്റ്റിൽ ദേശീയപതാക

ഭാരതാംബ വിവാദത്തിൽ രണ്ട് ചിത്രവുമായി ബിജെപി. ഭാരതാംബയുടെ കയ്യിലെ കൊടിയുടെ കാര്യത്തിലാണ് ബിജെപിക്ക് നിലപാട് ഇല്ലാത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച ഫ്‌ളക്‌സിൽ കാവിക്കൊടിക സ്ഥാപിച്ച ഭാരതാംബയാണ് ഉള്ളത്. അതേസമയം പ്രതിഷേധ വിവരം അറിയിച്ച് ബിജെപി കേരളാ ഘടകം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിൽ കാവിക്കൊടിക്ക് പകരം ദേശീയപതാക ആണ് ഉള്ളത്

ഫേസ്ബുക്കിലെ ചിത്രത്തിൽ ആർഎസ്എസ് സാധാരണ ഉപയോഗിക്കുന്ന അഖണ്ഡഭാരത ഭൂപടവും ഇല്ലായിരുന്നു. ഭാരത മാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സർക്കാരിന്റെ അവഹേളനത്തിൽ പ്രതിഷേധിച്ചാണ് പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

മുൻ കേന്ദ്രമന്ത്രി വി മുരളീധരനാണ് പരിപാടിയുടെ ഉദ്ഘാടകൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ടായിരുന്നു. പോസ്റ്റർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി പേർ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button