നെന്മാറയിൽ ഇരട്ടക്കൊലപാതകം നടത്തി മുങ്ങിയ ചെന്താമര ഇപ്പോഴും ഒളിവിൽ; വ്യാപക പരിശോധന

നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കന്ന പ്രതി ചെന്താമരക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴ് പേരടങ്ങുന്ന നാല് ടീമുകളാണ് പരിശോധന നടത്തുന്നത്.
കൊലപാതക ശേഷം ചെന്താമര ഒളിവിൽ കഴിഞ്ഞതായി സംശയിക്കുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തെരച്ചിൽ വ്യാപിപ്പിക്കും. തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടെ സഹായം തേടി ജലാശയങ്ങളിലും പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയത്
2019ലെ കൊലപാതകത്തിന് സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണം കഴിക്കാനായി ഒളിവ് സ്ഥലത്ത് നിന്ന് ഇയാൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്ന് പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
The post നെന്മാറയിൽ ഇരട്ടക്കൊലപാതകം നടത്തി മുങ്ങിയ ചെന്താമര ഇപ്പോഴും ഒളിവിൽ; വ്യാപക പരിശോധന appeared first on Metro Journal Online.