Kerala

മലപ്പുറം എസ് പി ഓഫീസിലെ മരം മുറി

മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതിയിൽ എസ് പി സുജിത് ദാസിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 ആണ് അന്വേഷണം നടത്തുന്നത്

അതേസമയം എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ശുപാർശയിൽ മുഖ്യമന്ത്രി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഡിജിപി ശുപാർശ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല. എഡിജിപിക്കെതിരായ അൻവറിന്റെ ആരോപണങ്ങളിൽ ഡിജിപി ഈ ആഴ്ച ഇടക്കാല റിപ്പോർട്ട് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button