Kerala
പെരുമ്പാവൂരിൽ കേടായ തെങ്ങ് കടപുഴകി വീണ് അഞ്ച് വയസുകാരൻ മരിച്ചു

കേടായ തെങ്ങ് കടപുഴകി വീണ് അഞ്ച് വയസുകാരൻ മരിച്ചു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീനാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തെങ്ങിന്റെ അടിഭാഗം കേടായിരുന്നു.
തെങ്ങിന്റെ സമീപത്ത് തീയിട്ടപ്പോൾ ചൂടേൽക്കാനായി അടുത്തുനിന്നാണ് കുട്ടി. ഇതിനിടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു.
The post പെരുമ്പാവൂരിൽ കേടായ തെങ്ങ് കടപുഴകി വീണ് അഞ്ച് വയസുകാരൻ മരിച്ചു appeared first on Metro Journal Online.