ഹണി റോസിന്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരിനെ വിളിപ്പിച്ചേക്കും

നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം സെൻട്രൽ എ സി പി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണവും എസിപിക്ക് കേസിന്റെ മേൽനോട്ട ചുമതലയും നൽകി
സൈബർ സെൽ അംഗങ്ങളും അന്വേഷണസംഘത്തിലുണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പോലീസ് അറിയിച്ചു. അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്
സമാനമായ രീതിയിൽ പരാമർശം നടത്തുന്നവർക്കെതിരെയും പരാതി നൽകാനാണ് ഹണി റോസിന്റെ തീരുമാനം. ഇൻസ്റ്റഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീൻ ഷോട്ട് സഹിതം ഹണി റോസ് പോലീസിന് കൈമാറിയിട്ടുണ്ട്. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞതായും നടപടി തുടരുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു
The post ഹണി റോസിന്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരിനെ വിളിപ്പിച്ചേക്കും appeared first on Metro Journal Online.