ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പേട്ട പോലീസ് കേസെടുത്തത്. ഉദ്യോഗസ്ഥയുടെ മരണത്തിന് ശേഷം ഒളിവിൽ പോയ സുകാന്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല
മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. എന്നാൽ യുവതിയുടെ കുടുംബം സുകാന്തിനെതിരെ പരാതിയുമായി രംഗത്തുവരികയായിരുന്നു
യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകൾ കൈമാറി. ഇതേ തുടർന്നാണ് പോലീസ് ബലാത്സംഗ കുറ്റം അടക്കം ചുമത്തി കേസെടുത്തത്.
The post ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു appeared first on Metro Journal Online.