Kerala
വടകര താഴെങ്ങാടിയിൽ 14 വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട് വടകരയിൽ 14കാരൻ കുളത്തിൽ മുങ്ങിമരിച്ചു താഴെങ്ങാടി ചിറക്കൽ കുളത്തിലാണ് അപകടം. താഴെങ്ങാടി ചേരാൻവിട അസ്ലമിന്റെ മകൻ സഹലാണ് മരിച്ചത്.
ഇന്നുച്ചയോടെയായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ. നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു.
നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ പുറത്തെടുത്തത്. ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post വടകര താഴെങ്ങാടിയിൽ 14 വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു appeared first on Metro Journal Online.