Kerala
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; തമിഴ്‌നാട്ടിൽ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ കുടുംബ തർക്കത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു. വി സി കെ കൗൺസിലർ എസ് ഗോമതിയാണ്(38) കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭർത്താവ് സ്റ്റീഫൻ രാജ് പോലീസിൽ കീഴടങ്ങി.
തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപാലിറ്റി കൗൺസിലറാണ് ഗോമതി. 10 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. നാല് കുട്ടികൾക്കൊപ്പം പെരിയ കോളനിയിലാണ് താമസിച്ചിരുന്നത്.
ഗോമതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുറച്ചുനാളായി ഇവർ തമ്മിൽ വഴക്ക് നിലനിൽക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി തർക്കമുണ്ടായതിന് പിന്നാലെ സ്റ്റീഫൻ രാജ് യുവതിയെ വെട്ടുകയായിരുന്നു.
The post മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; തമിഴ്‌നാട്ടിൽ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു appeared first on Metro Journal Online.