ഊട്ടിയിൽ ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബസുമായി കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു

ഊട്ടിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് മേപ്പാടി റിപ്പൺ സ്വദേശി അഞ്ചുകണ്ടം കരീമിന്റെയും സഫിയയുടെയും മകൻ ഷെഫീഖാണ്(29) മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. ഭാര്യ അഷ്മിതയുമൊന്നിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം വയനാട് മീനങ്ങാടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. അമ്പലവയൽ ആയിരംകൊല്ലി കല്ലാരംകോട്ട സുരേഷാണ് മരിച്ചത്
മീനങ്ങാടി താഴത്തുവയലിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അസൈനാർ എന്നയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post ഊട്ടിയിൽ ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബസുമായി കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു appeared first on Metro Journal Online.