പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് യുഡിഎഫ്

പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പിന്തുണ സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കും. അൻവറിനെ തത്കാലം തള്ളുകയും കൊള്ളുകയും വേണ്ട. യുഡിഎഫ് യോഗത്തിലും കെപിസിസി യോഗത്തിലും വിഷയം ചർച്ച ചെയ്യും
മലപ്പുറം ഡിസിസിയുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ആലോചന. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പിവി അൻവറിന്റെ രാജി സ്പീക്കർ അംഗീകരിച്ചതോടെ ഇക്കാര്യം വ്യക്തമാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി.
നിലമ്പൂരിൽ ഒഴിവ് വന്ന കാര്യം സ്പീക്കർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരുവർഷത്തിലധികം ബാക്കിയുള്ളതിനാൽ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
The post പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് യുഡിഎഫ് appeared first on Metro Journal Online.