ഏത് പാർട്ടിക്കാരനാണെന്ന് ശശി തരൂർ ആദ്യം തീരുമാനിക്കട്ടെ, മുഖ്യമന്ത്രിയെ യുഡിഎഫ് തീരുമാനിച്ചോളും: മുരളീധരൻ

തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന സർവേ ഫലം പുറത്തുവിട്ട ശശി തരൂരിനെ വിമർശിച്ച് കെ മുരളീധരൻ. ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയെ യുഡിഎഫ് തീരുമാനിക്കും. തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു
വിശ്വപൗരൻ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോൾ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. യുഡിഎഫിൽ വിറകുവെട്ടികളും വെള്ളം കോരികളുമായ ഒരുപാട് നേതാക്കളുണ്ട്. ജനപിന്തുണയിൽ മുൻതൂക്കമുള്ള നേതാവ് മുഖ്യമന്ത്രിയാകും
പാർട്ടിക്ക് ചില ചട്ടക്കൂടുകളുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
The post ഏത് പാർട്ടിക്കാരനാണെന്ന് ശശി തരൂർ ആദ്യം തീരുമാനിക്കട്ടെ, മുഖ്യമന്ത്രിയെ യുഡിഎഫ് തീരുമാനിച്ചോളും: മുരളീധരൻ appeared first on Metro Journal Online.