Kerala

സേനയുടെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും കേരളാ പോലീസിൽ വേണ്ടെന്ന് മുഖ്യമന്ത്രി

കേരളാ പോലീസിന്റെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പോലീസ്. യജമാൻമാരെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നവർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും

അത്തരക്കാർക്കെതിരെ മുമ്പും നടപടി എടുത്തിട്ടുണ്ട്. സേനയുടെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ട. ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നടപടി തന്നെ സ്വീകരിച്ച് വരുന്നുണ്ട്. സേനക്ക് യോജിക്കാത്ത പ്രവർത്തനം കാഴ്ചവെച്ച 108 പേരെ പിരിച്ചുവിട്ടു

കേരളാ രൂപീകരണം മുതൽ കേരളാ പോലീസ് കൈവരിച്ച വളർച്ച സമാനതകൾ ഇല്ലാത്തതാണ്. എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ഇടത് സർക്കാരുകൾക്ക് കൃത്യമായ പോലീസ് നയം എല്ലാക്കാലത്തും ഉണ്ടിയിരുന്നു. കഴിഞ്ഞ എട്ട് വർഷം കൊണ്ട് ആർക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പോലീസ് സ്‌റ്റേഷനുകൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button