Kerala

ഭാസ്‌കരണ കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കി

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറങ്ങി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഷെറിൻ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭാ യോഗ തീരുമാനം ഗവർണർ അംഗീകരിച്ചതോടെയാണ് ആഭ്യന്തര വകുപ്പ് ഇന്ന് ഉത്തരവിറക്കിയത്.

സർക്കാർ ഉത്തരവ് ജയിലിലെത്തിയാൽ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കും. കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെരിൻ. 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധി ശിക്ഷയായി കണക്കാക്കി, 2023 നവംബറിൽ 14 വർഷം തടവുശിക്ഷ തികച്ചു.

ഇതിന് ശേഷം ചേർന്ന ജയിൽ ഉപദേശക സമിതിയാണ് ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. ഷെറിനെ വിട്ടയക്കാനുള്ള തീരുമാനം വിവാദമായതിനെ തുടർന്ന് സർക്കാർ ആദ്യം ഇത് മരവിപ്പിച്ചിരുന്നു. വിവാദങ്ങൾ ഒടുങ്ങിയ ശേഷമാണ് ഫയൽ ഗവർണർക്ക് അയച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button