National

അപരിചതരെ പരിചയപ്പെട്ട് സയൈനഡ് കലർത്തി പാനീയം നൽകും; പിന്നെ മോഷണം, സീരിയൽ കില്ലർ സ്ത്രീകൾ പിടിയിൽ

അപരിചിതരുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷം അവർക്ക് സയനൈഡ് കലർത്തിയ പാനീയം നൽകി സ്വർണവും പണവും കവരുന്ന സീരിയൽ കില്ലർമാരായ സ്ത്രീകൾ പിടിയിൽ. ആന്ധ്രയിലെ തെന്നാലിയിലാണ് ഞെട്ടിക്കുന്ന സംഭവം. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരാണ് അറസ്റ്റിലായത്

ഇവരുമായി പരിചയപ്പെടുന്നവർ പാനീയങ്ങൾ കുടിക്കുന്നതോടെ ഉടൻ മരിക്കുകയും ഈ സമയത്ത് ഇവരുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിക്കുന്നതാണ് സ്ത്രീകളുടെ രീതി. ജൂണിൽ നാഗൂര് ബി എന്ന സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് കൊലപാതകങ്ങളുടെ ചുരുൾ അഴിയുന്നത്

ഇതിനോടകം നാല് പേരെയാണ് ഇവർ സമാന രീതിയിൽ കൊലപ്പെടുത്തിയത്. രണ്ട് പേരെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. പ്രതികളുടെ പക്കൽ നിന്ന് സയനൈഡും മറ്റ് തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button