Kerala

യുവാവ് ജീവനൊടുക്കിയ സംഭവം: കാമുകിയായ യുവതിയും ഭർത്താവുമടക്കം 3 പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുടയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലം പറമ്പിൽ അഖില, ഭർത്താവും അഞ്ചേരി സ്വദേശിയുമായ ജീവൻ(31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ്(38) എന്നിവരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്

2025 ജനുവരി 22നാണ് യുവാവ് ജീവനൊടുക്കിയത്. മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. യുവാവിന്റെ കാമുകിയായിരുന്ന അഖില ഈ വിവരം അറിഞ്ഞ് ഭർത്താവ് ജീവൻ, സഹോദരൻ അനൂപ് എന്നിവരുമായി എത്തി ജനുവരി 22ന് രാത്രി 8.45ന് യുവാവിന്റെ വീട്ടിലെത്തുകയും ബഹളമുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്തു

ബലമായി ഫോൺ പിടിച്ചു കൊണ്ടുപോകുകയും വിവാഹം മുടക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് തൂങ്ങിമരിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button