Kerala
എറണാകുളം കോട്ടുവള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

എറണാകുളം കോട്ടുവള്ളി പറവൂർ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പിൽ വീട്ടിൽ കെഎസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂർ മുത്തോലി ജോയൽ ജോയ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. കൂട്ടിയിടിയുടെ ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാർ ഓടിയെത്തുമ്പോൾ യുവാക്കൾ റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ഈ ഭാഗത്ത് തെരുവുവിളക്കുകൾ ഉണ്ടായിരുന്നില്ല.
യുവാക്കളെ ഉടനെ ചേരാനെല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനങ്ങളുടെ ആർസി ബുക്കിൽ നിന്നാണ് മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞത്.
The post എറണാകുളം കോട്ടുവള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Metro Journal Online.