Kerala
മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ വൈകുന്നു

ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ ഇതോടെ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടു
രണ്ട് മണിക്കൂറോളമായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എട്ടരയോടെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ഇതിവിടെ പിടിച്ചിട്ടിരിക്കുകയാണ്
ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്.
The post മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു; ജനശതാബ്ദി അടക്കം നിരവധി ട്രെയിനുകൾ വൈകുന്നു appeared first on Metro Journal Online.