Kerala

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾ തകർന്നു

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്താകെ വ്യാപക നാശനഷ്ടം. കോഴിക്കോട് വിലങ്ങാട് മിന്നൽച്ചുഴലിയിൽ കൃഷിയിടങ്ങൾ നശിച്ചു. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങലിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചി തർബി മദ്രയുടെ മേൽക്കൂര പറന്നുപോയി

താമരശ്ശേരി കാരാടി ഭാഗത്ത് വൈദ്യുതി വിതരണം മുടങ്ങി. എറണാകുളം ജില്ലയിൽ പലയിടത്തും കനത്ത മഴയാണ് ലഭിക്കുന്നത്. ചിലയിടങ്ങളിൽ മരം ഒടിഞ്ഞുവീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പെരിയാറിൽ വെള്ളം നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും അപകടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ല

കുമ്പളം മേഖലയിൽ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു. വടക്കേച്ചിറ പ്രഭാസിന്റെ വീടിന് മുകളിൽ മരം വീണ് സാരമായ കേടുപാടുകളുണ്ടായി. സെന്റ് ജോസഫ്‌സ് കോൺവെന്റിന് സമീപം കണ്ണാട്ട് ആന്റണിയുടെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വൈദ്യുതി കമ്പികൾ പൊട്ടി. ആളപായമില്ല.

പിറവത്ത് തേക്ക് കടപുഴകി വീണ് ഒരാൾക്ക് പരുക്കേര്‌റു. പാമ്പാക്കുട പന്ത്രണ്ടാം വാർഡിൽ പതപ്പാമറ്റത്തിൽ ഷൈനി സാബുവിനാണ് പരുക്കേറ്റത്. കണ്ണൂർ കോളയാട് വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ്(78) മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button