Kerala

ഗോവിന്ദച്ചാമിയുടെ തടവുചാടൽ; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് അന്വേഷണവും വകുപ്പുതല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. ഹൈക്കോടതി റിട്ട ജഡ്ജ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർക്കാണ് അന്വേഷണ ചുമതല

ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്. ചീഫ് സെക്രട്ടറി എ ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് എഡിജിപി പി വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു

ഗോവിന്ദച്ചാമി തടവുചാടിയ വിഷയം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതായ സംഭവുമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് ജയിലുകളിലും വൈദ്യുതി ഫെൻസിംഗ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുമെന്നും തീരുമാനമെടുത്തു.

The post ഗോവിന്ദച്ചാമിയുടെ തടവുചാടൽ; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button