Kerala
കണ്ണൂർ തിരുമേനിയിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരുക്ക്

കണ്ണൂർ തിരുമേനിയിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് ആറ് യാത്രക്കാർക്ക് പരുക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. തിരുമേനി മുതുവത്ത് നിന്ന് രാവിലെ പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ശ്രീലക്ഷ്മി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന് വലതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ യാത്രക്കാർ കുറവായിരുന്നു. പതിനഞ്ചോളം പേരാണ് ബസിലുണ്ടായിരുന്നത്.
പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആദ്യം ചെറുപുഴയിലെ വിവിധ ആശുപത്രികളിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പയ്യന്നൂരിലെ ആശുപത്രികളിലേക്കുമായി മാറ്റി.