Kerala
താമരശ്ശേരിയിൽ ലഹരിക്കടിമയായ യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട് താമരശ്ശേരി പുതുപ്പാടിയിൽ യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു. പുതുപ്പാടി മണൽവയലിൽ പുഴങ്കുന്നുമ്മൽ റമീസാണ്(21) മാതാവ് സഫിയയെ കുത്തി പരുക്കേൽപ്പിച്ചത്.
ആക്രമണത്തിൽ സഫിയയുടെ കൈയ്ക്ക് പരുക്കേറ്റു. സഫിയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
റമീസ് മയക്കുമരുന്ന അടിമയാണെന്നും മുമ്പ് രണ്ട് തവണ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നുവെന്നുമാണ് വിവരം. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ മെഡിക്കൽ പരിശോധനക്ക് ശേഷം താമരശ്ശേരി സ്‌റ്റേഷനിൽ എത്തിച്ചു.
The post താമരശ്ശേരിയിൽ ലഹരിക്കടിമയായ യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു appeared first on Metro Journal Online.