അമ്മയിലെ തെരഞ്ഞെടുപ്പ്: ജഗദീഷ് പിൻമാറിയേക്കും, ശ്വേത മേനോന് സാധ്യതയേറുന്നു

താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരട്ടെയന്ന നിലപാടിലാണ് ജഗദീഷ്.
മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിൻവലിക്കും. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യത വർധിച്ചു. ആറ് മത്സരാർഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്. ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് മത്സരാർഥികൾ
ജോയ് മാത്യുവിന്റെ പത്രിക നേരത്തെ തള്ളിയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവർ മത്സരിക്കും.
The post അമ്മയിലെ തെരഞ്ഞെടുപ്പ്: ജഗദീഷ് പിൻമാറിയേക്കും, ശ്വേത മേനോന് സാധ്യതയേറുന്നു appeared first on Metro Journal Online.