Kerala
കണ്ണൂർ വളപട്ടണത്ത് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കണ്ണൂർ വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി. പുറംകടലിൽ വെച്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
ശനിയാഴ്ച പാലക്കോട് പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ പയ്യന്നൂർ സ്വദേശി അബ്രഹാമിന്റെ മൃതദേഹമെന്നാണ് സംശയം.
മൃതദേഹം കരയ്ക്കടുപ്പിച്ചു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.