Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 73,200 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. പിന്നീട് വില ഉയർന്ന് 75,040 റെക്കോർഡ് നിലവാരത്തിലെത്തി.
18 കാരറ്റ് സ്വർണത്തിനും വില കുറവുണ്ട്. ഗ്രാമിന് 8 രൂപ കുറഞ്ഞ് 7487 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 11 രൂപ കുറഞ്ഞ് 9982 രൂപയായി.
The post സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു appeared first on Metro Journal Online.