നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന് ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഓഫീസ്. ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. വാർത്താ ഏജൻസിയാണ് എക്‌സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു. നിമിഷപ്രിയയുടെ കേസിനെ കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു
എന്നാൽ നിമിഷപ്രിയുയടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്താഫി അറിയിച്ചു. നിരന്തരം നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെന്നും ജവാദ് മുസ്താഫി പറഞ്ഞിരുന്നു.
The post നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ് appeared first on Metro Journal Online.