Kerala

ദിവസങ്ങൾക്ക് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വിലയിടിവിന് ശേഷം തിരിച്ചുകയറി സ്വർണവില. സംസ്ഥാനത്ത് ഇന്ന് പവന് 480 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയിലെത്തി. ഗ്രാമിന് 60 രൂപ ഉയർന്ന് 9210 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ പവന് 1840 രൂപയും ഗ്രാമിന് 235 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്

18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ ഉയർന്ന് 7595 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിയുടെ വില 125 രൂപയിൽ തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button