Kerala
ഞാറയ്ക്കലിൽ വയോധിക ദമ്പതികൾ മരിച്ച നിലയിൽ, കാലിൽ ഇലക്ട്രിക് വയറുകൾ; ആത്മഹത്യയെന്ന് നിഗമനം

ഞാറയ്ക്കലിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ സുധാകരൻ(75) ഭാര്യ ജിജി(70 എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലായിരുന്നു സുധാകരന്റെ മൃതദേഹം. ഒരു മാസമായി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇവരെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകിട്ടാണ് അയൽക്കാർ ഇവരെ അവസാനമായി കണ്ടത്
ഇന്നലെയും ഇന്നും പുറത്തു കാണാത്തതിനെ തുടർന്ന് അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് വീട്ടുടമസ്ഥൻ പഞ്ചായത്ത് അംഗത്തെയും കൂട്ടി വന്ന് വീട് തുറന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.