Kerala
മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വടകര സ്വദേശി ഓമന

മാഹി കനാലിൽ കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂർ സ്വദേശി താഴെമലയിൽ ഓമനയാണ്(65) മരിച്ചത്. തോടന്നൂർ കവുന്തൻ നടുപ്പാലത്തിന് അടുത്ത് ഇന്നലെയാണ് മൃതദേഹം കണ്ടത്
ഇന്നലെ വൈകിട്ടോടെ കനാൽ നവീകരണത്തിന് എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വടകര പോലീസ് പിന്നാലെ അന്വേഷണം ആരംഭിച്ചു
തലയിൽ വെള്ള തോർത്ത് ചുറ്റിയിരുന്നു. മുഖം വ്യക്തമാകാത്ത വണ്ണം അഴുകിയിരുന്നു. കയ്യിൽ കറുപ്പും കാവിയും ചരടും കെട്ടിയിരുന്നു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
The post മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വടകര സ്വദേശി ഓമന appeared first on Metro Journal Online.